Ticker

6/recent/ticker-posts

ചൂരിദാർ ഷാളുകൾ കൊണ്ട് ചിത്ര ശിൽപ്പ മൊരുക്കി നെഹ്റു കോളേജ്

നീലേശ്വരം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിൻ്റെ മുന്നോടിയായി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി. , എൻ.എസ്.എസ്. യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ഷാളുകൾ കൊണ്ട് ലഹരി വിരുദ്ധ ചിത്രശില്പമൊരുക്കി.  ചിത്രകാരൻ പ്രഭൻ നീലേശ്വരത്തിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ വർണ്ണങ്ങളിലുള്ള നൂറിലധികം ചൂരിദാർ ഷാളുകൾ കൊണ്ട് കൊളാഷ് മാതൃകയിൽ മുന്നൂറ് ചതുരശ്ര അടി വലുപ്പത്തിൽ ചിത്രശില്പമൊരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ലഹരി വിരുദ്ധ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.നന്ദകുമാർ കോറോത്ത്, പ്രഭൻ നീലേശ്വരം എന്നിവർ സംസാരിച്ചു. കെ.വി.വിനീഷ്കുമാർ സ്വാഗതവും എൻ.സി.സി. സീനിയർ അണ്ടർ ഓഫീസർ പി.ബി.സഞ്ജീവ്കുമാർ നന്ദിയും പറഞ്ഞു. ലഹരി വിപത്ത് വരച്ചുകാട്ടുന്ന ചിത്രശില്പത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്താണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.
Reactions

Post a Comment

0 Comments