കാഞ്ഞങ്ങാട് : യുവതിയെ ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ നാരയിലെ ജയ
ന്റെ ഭാര്യ ശ്രീ ജ35 യാണ് മരിച്ചത്. നാരയിലെ വീട്ടിൽ ഇന്ന് രാവിലെ 11.30 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീലേശ്വരം പൊലിസ് സ്ഥലത്തെത്തി. കേസെടുത്തു.
മരണത്തിൽ ശ്രീജയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.
സംശയമുള്ളതായി ബന്ധുക്കൾ ഉത്തര മലബാറിനോട് പറഞ്ഞു.
ഇതേ തുടർന്ന് വിദഗ്ധപോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേ
ജിലേക്ക് മാറ്റി. ഗൾഫിലായിരുന്ന ഭർത്താവ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് ഏക മകൻ. പുതിയ വീടിന്റെ പാൽ കാച്ചൽ ചടങ്ങ് അടുത്ത് നടക്കാനിരിക്കെയാണ് മരണം.
നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ പരേതനായ എറുവാട്ട് ഗോപിനാഥൻ നായരുടെ മകളാണ് ശ്രീജ.
0 Comments