കാഞ്ഞങ്ങാട് :
കോവളം-ബേക്കൽ ജലപാത പദ്ധതിയിലെ കാഞ്ഞങ്ങാട് കാരട്ടുവയൽ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി പദ്ധതി നടപ്പിലാക്കണമെന്നും . തെരുവ് നായകളുടെ ആക്രമണങ്ങളിൽ നിന്ന് കുട്ടികളെയും വഴി യാത്രക്കാരെയും സംരക്ഷിക്കുന്ന കർശന നിയമം നടപ്പിലാക്കണമെന്നും സി.എം പി നിട്ടുടുക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.എം പി ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി ഉമേശൻ ഉദ്ഘാടനം ചെയ്തു. കമലാക്ഷ. പി അധ്യക്ഷം വഹിച്ചു . സി.എം പി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി .എൻ.കെ.രവി റിപ്പോർട്ട് അവതരിപ്പിച്ചു. ലതാ മണി . എൽ, ബിന്ദു പി. രത്നാവതി പി. ഇന്ദിര എച് .ആർ . നിവേദ് രവി എന്നിവർ സംസാരിച്ചു.
0 Comments