Ticker

6/recent/ticker-posts

സി.പി.എം ഓഫീസിന് മുകളിൽ തെങ്ങ് കടപുഴകി വീണു, കോടോത്ത് വീടിന്റെ ചുറ്റുമതിൽ കിണറിലേക്ക് ഇടിഞ്ഞു വീണു

കാഞ്ഞങ്ങാട് : കൊവ്വൽ പള്ളിസി.പി.എം ഓഫീസിന് മുകളിൽ തെങ്ങ് കടപുഴകി വീണു. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ചാത്തു വേട്ടൻ സ്മാരക മന്ദിരത്തിന് മുകളിലേക്കാണ് സമീപത്തെ പറമ്പിലെ തെങ്ങ് വീണത്. വൈദ്യുതി കമ്പി ക്ക് മുകളിൽ വീണ ശേഷം പാർട്ടി ഓഫീസിന് മുകളിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം. കാര്യമായ നാശനഷ്ടമില്ലെന്ന് നേതാക്കൾ പറഞ്ഞു.
രാജപുരം:ഇന്ന് രാവിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കോടോത്ത് വില്ലേജിൽ നാലാം വാർഡിൽ മുസ്തഫ  എന്നവരുടെ വീടിൻ്റെ ചുറ്റുമതിൽ കിണറ്റിലേക്ക് ഇടിഞ്ഞ് വീണ് കിണറിന് നാശനഷ്ടം സംഭവിക്കുകയും  വീടിന്റെ ജനാല തകരുകയും ചെയ്തു.ആളപായം ഇല്ല ഉദ്ദേശം 25000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Reactions

Post a Comment

0 Comments