കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം പടന്നക്കാട് കടയിൽ കയറി എസ്ഡിപിഐ പ്രവർത്തകന് നേരെ ലഹരി ഗുണ്ടാ-മാഫിയ സംഘം നടത്തിയ അക്രമത്തിന് വീണ്ടും കടയിൽ കയറി സാധന സാമഗ്രികൾ തച്ച് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ കണ്ട് നിൽക്കാനാകില്ലെന്ന് എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധകുറിപ്പിൽ പറഞ്ഞു.
ലഹരി സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ ബന്ധപ്പെട്ട അധികാരികളുടെ നിസം
ഗതയും കഴിവുകേടുമാണ് ഇതിലൂടെ ബോധ്യപ്പെടുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
പൊലീസ് അധികാരികൾക്ക് ഇത്തരം
ശക്തികളെ നിലക്ക് നിർത്താൻ സാധിക്കില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയമായി നേരിടുന്നതിന് പാർട്ടി നേതൃത്വം കൊടുക്കുമെന്നും
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി പറഞ്ഞു.
0 Comments