Ticker

6/recent/ticker-posts

ഉറങ്ങിക്കിടന്ന ഭാര്യയെ ആട്ട് കല്ലിട്ട് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കാഞ്ഞങ്ങാട് : ഉറങ്ങിക്കിടന്ന ഭാര്യയെ ആട്ട് കല്ലിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ
വിധിച്ച് കോടതി.
 ഒരു ലക്ഷം രൂപ പിഴയടക്കാനും വിധി.
അമ്പലത്തറ ശാസ്താംപാറ കോളനിയിലെ അമ്പാടിയെ യാണ് കാസർകോട്അഡ്ഹോക് സെഷൻസ് ഒന്നാം  കോടതി ശിക്ഷിച്ചത്. ഭാര്യ നാരായണിയെ പ്രതി ആട്ട് കല്ലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
അമ്പലത്തറ പൊലീസ് റജിസ്ട്രർ ചെയ്ത കേസാണിത്. 
 2016 മെയ് 21 പുലർച്ചെ 3 മണിക്കായിരുന്നു കൊലപാതകം.
ഉറങ്ങിക്കിടന്ന  ഭാര്യ യെ സംശയ രോഗത്തെ തുടർന്ന് ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
ചാരായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു അമ്പാടി . സംഭവം നടന്ന അന്നുതന്നെ പ്രതി അറസ്റ്റിലായി കൊലപാതകത്തിന്റെ ദൃക്സാക്ഷികളാ യിരുന്നു അമ്പാടിയുടെ 3 ആൺമക്കൾ. മൂത്ത മകന്റെ പരാതിയിലും രഹസ്യ മൊഴിയിലും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. നിലവിലെ
   ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ .എസ് .പി യായ വി.കെ വിശ്വംഭരനാണ്
സി.ഐ ആയിരിക്കെ 
 പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ
കുറ്റപത്രം സമർപ്പിച്ചത്.
ദൃക്സാക്ഷികളായ മൂന്ന് മക്കൾ അടക്കം നിരവധി പേർ 
വിചാരണ വേളയിൽ  കൂറുമാറി. 
30 ഓളം സാക്ഷികളെയും , 75 ഓളം വരുന്ന രേഖകളും വിസ്തരിച്ചു .
പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ  ഹാജരായി. ജില്ലാ കോടതിയിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ മാരായ ഗിരീഷ്, ബിനു എന്നിവരും വിചാരണ വേളയിൽ പ്രോസീക്യൂഷൻ എയ്ഡ് ആയി പ്രവർത്തിച്ചു.

പരാതിക്കാരനും ദൃ‌ക്സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചത് നേട്ടമായി.
സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും ഫലപ്രദമായി ഉപയോഗിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. 
Reactions

Post a Comment

0 Comments