മടിക്കൈ:മടിക്കൈ ഗവ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് ,പ്രവർത്തന കേന്ദ്രീകൃതമായി മടിക്കൈ കുണ്ടേൻ വയൽ പ്രദേശം ദത്തു ഗ്രാമമായി ഏറ്റെടുത്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
എസ്. പ്രീത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ
എൻ.ബാലകൃഷ്ണൻ അധ്യ
ക്ഷനായി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ. രാജി സ്വാഗതവും ശ്രീനന്ദ നന്ദി പറഞ്ഞു ,ഹരിത കർമ്മ സേനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു .മഴക്കാല രോഗ ബോധവത്കരണം, ഡ്രൈഡേ പ്രവർത്തനങ്ങളിൽ NSS വളണ്ടിയർമാർ പങ്കെടുത്തു.
0 Comments