പള്ളിക്കര :ഗുഡ്സ് ഓട്ടോയിൽ കൊണ്ട് വന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളിയ രണ്ട് പേർ പിടിയിൽ . പള്ളിക്കര മഠം പൊതുസ്ഥലത്താണ് മാലിന്യം തള്ളിയത്. കാഞ്ഞങ്ങാട് വടകര മുക്കിലെ മുഹമ്മദ് 36, കണ്ണൂർ ചെമ്പിലോട് കോട്ടം കുന്നിലെ സി.വി. അർഷാദ് 36 എന്നിവരാണ് പിടിയിലായത്. ബേക്കൽ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒരു മണിക്ക് ശേഷമാണ് സംഭവം. റോഡരികിലാണ് മാലിന്യം തള്ളിയത്. നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട്ടെ ഒരു കടയിൽ നിന്നു മുള്ള മാലിന്യമാണെന്നാണ് ചോദ്യം ചെയ്യലിൽ സംഘം പറഞ്ഞത്.
0 Comments