കാഞ്ഞങ്ങാട്: യുവത്വത്തിന്റെ പച്ചപ്പുകള്‍ക്ക് മീതെ തീ മേഘങ്ങളായി പതിയുന്ന രാസ ലഹരികള്‍ക്കെതിരെ നാടും നഗരവും മനുഷ്യരൊക്കെയും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എ. എം.മാത്യു അഭിപ്രായപ്പെട്ടു.
കടകളില്‍ നിന്നും കമ്പോളങ്ങളില്‍ നിന്നും മാത്രമല്ല ലഹരി വസ്തുക്കള്‍ വിദ്യാലയ മുറ്റത്ത് നിന്ന് തന്നെ ലഭ്യമാണ് എന്നത് ഏറെ ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും മക്കളുടെ വളര്‍ച്ചയെ രക്ഷിതാക്കള്‍ കണ്ണിമ പൂട്ടാതെ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ആറങ്ങാടി അര്‍റഹ്‌മ സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ബഷീര്‍ ആ
റങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി.
അനുമോദന ചടങ്ങ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് സുറൂര്‍ മൊയ്തു ഹാജി, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, നഗരസഭാ കൗണ്‍സിലര്‍മാരായ മുഹമ്മദ് അലി, ടി കെ സുമയ്യ, ജമാഅത്ത് പ്രസിഡണ്ട് ഇ കെ അബ്ദുര്‍ റഹ്‌മാന്‍, ഇമാം നൗഫല്‍ ബാഖവി, ടി അബൂബക്കര്‍ ഹാജി, സി അബ്ദുല്ല ഹാജി, ടി റംസാന്‍, എ കെ മുഹമ്മദ്, മുത്തലിബ് കൂളിയങ്കാല്‍, ഇ കെ മജീദ്, കെ ജി ബഷീര്‍, ജലീല്‍ കാര്‍ത്തിക, എം റഷീദ്, സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, പി വി എം കുട്ടി, എം കെ ലത്തീഫ്, ടി അന്തുമാന്‍, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ടി അബ്ദുല്‍ അസീസ്, എം നാസര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം കെ റഷീദ് സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ എം കെ അഷ്‌റഫ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
0 Comments