കിഴക്കൻ മേഖലയിലുള്ള വർക്ക് വലിയ ആശ്വാസമായി
കേരള കർണാടക അതിർത്തിയിൽ പാണത്തൂർ
ചെമ്പേരിയിൽ കർണാടകയുടെ പെട്രോൾ പമ്പ് തുറന്നു. കുറഞ്ഞ വിലയ്ക്ക് ഇന്ധനം നിറയ്ക്കാൻ മലയാളികൾ കൂട്ടത്തോടെ ചെമ്പേരിയിലേക്ക്
ഒഴുകുകയാണ്. കാഞ്ഞങ്ങാട് -
പാണത്തൂർ റോഡിലോടുന്ന സ്വകാര്യ ബസുകൾക്കാണ് കൊയ്ത്ത്
ഇ.വിടെ നിന്നും ഇന്ധനം നിറച്ചു തുടങ്ങിയിട്ടുണ്ട്.ഡീസലിന് കാഞ്ഞങ്ങാടിനെ അപേക്ഷിച്ചു 10.49 രൂപയുടെ കുറവ് ഇവിടെയുണ്ട്.പെട്രോളിനാ ണെങ്കിൽ 6.53 രൂപയുടെയും കുറവുമുണ്ട്.കാഞ്ഞങ്ങാട്ട് ഡീസലിന് ഇന്നലത്തെ വില 97.35 രൂപയാണെങ്കിൽ പാണത്തൂരിൽ 86.83 രൂപയാണ്. പെട്രോളിന് 108.44 രൂപയാണ് കാഞ്ഞങ്ങാട്ട് ഇന്നലത്തെ വില. പാണത്തൂരിൽ 101.91 രൂപയാണ് വില.ബസ് വ്യവസായം നഷ്ടത്തിലായ ഉടമകൾക്ക് ഇവിടെ നിന്നും ഇന്ധനം നിറയ്ക്കുന്നത് വലിയ ആശ്വാസമായി. ഒരു സർവീസിന് വലി യലിറ്റർ ഡീസല ളവ് ലാഭിക്കാമെന്നത് ബസ് ഉടമകൾക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.
പാണത്തൂരിൽ നിന്നും ഡീസൽ നിറയ്ക്കുമ്പോൾ ഉടമകൾക്ക് വലിയ രൂപ ലാഭിക്കാൻ കഴിയുന്നുണ്ട്. ലാഭിക്കുന്ന ഈ തുക വഴി തൊഴിലാളികളുടെ കൂലി വരെ കണ്ടെത്താൻ ഉടമകൾക്ക് കഴിയും. പനത്തടി,കള്ളാർ പഞ്ചായത്തുകളിൽ നിന്നുള്ള വാഹന ഉടമകളും ഇന്ധനം നിറയ്ക്കാൻ ചെമ്പേരിയെ ആശ്രയിച്ചു തുടങ്ങി.കഴിഞ്ഞ ദിവസമാണ് പെട്രോൾ പമ്പ് തുടങ്ങിയത്.ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഇവിടെ പമ്പ് സ്ഥാപിച്ചത്. അതിർത്തിയിൽ പുതിയ പമ്പ് വന്നതോടെ പനത്തടി പഞ്ചായത്തിലെ പെട്രോൾ പമ്പിൽ തിരക്ക് കുറഞ്ഞതായാണ് വിവരം.
പാണത്തൂർ റൂട്ടിലോടുന്ന 50 ഓളം സ്വകാര്യ ബസുകളും ചെമ്പേരിയിലെ പമ്പിനെ ആശ്രയിക്കാനാണ് സാധ്യത.
0 Comments