കാഞ്ഞങ്ങാട് :കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ
ജോലി
നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന പരാതിയിൽ തൃക്കരിപ്പൂർ സ്വദേശിനി ദിവ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്ഡോ. ജയ് സൺ വി ജോസഫിന്റെ പരാതിയിലാണ് ഇന്ന് നീലേശ്വരം പൊലീസും വിദ്യക്കെതിരെ മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തത്. 2022 - 23 അക്കാദമിക് വർഷം എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള 20 18, 19, 20, 21 വർഷത്തിലെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമായി യുണ്ടാക്കി ഇന്റർവ്യൂവിൽ ഹാജരാക്കി അതിഥി അധ്യാപികയായി ജോലി നേടി ചതിവ് ചെയ്തെന്നാണ് പ്രിൻസിപ്പാൾ ദിവ്യക്കെതിരെ പൊലീസിൽ പരാതി അറിയിച്ചത്.
2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ദിവ്യ ജോലി ചെയ്തത്.
മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
0 Comments