Ticker

6/recent/ticker-posts

ഉപേക്ഷിച്ച നിലയിൽ കണ്ട വാൾ പൊലീസ് കസ്റ്റഡിലെടുത്തു

കാഞ്ഞങ്ങാട്:  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാൾ പൊലീസ് കസ്റ്റ
ഡി യിലെടുത്തു.
അജാനൂർ കടപ്പുറം ഫിഷ് ലാന്റ് കെട്ടിടത്തിലെ തുറസായ തറയിലാണ് വാൾ കണ്ടത്. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് വാൾ കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു. ഏതെങ്കിലും ക്ഷേത്രത്തിലോ ആരാധനാലയങ്ങളിലോ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന തരത്തിലുള്ള താണ് വാളെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വാൾ കണ്ടതിൽ സംശയിക്കത്തക്ക ഒന്നുമി
ല്ലെന്ന് പൊലീസ് പറഞ്ഞു.
 പിടി ഭാഗത്ത് പത്തര സെന്റീമീറ്റർ നീളവും
വാൾ ഭാഗത്ത് 60 സെന്റിമീറ്റർ നീളമാണുള്ളത്. മധ്യഭാഗത്ത് അഞ്ചര സെന്റിമീറ്റർ വീതിയുണ്ട്. മണികൾ പിടിപ്പിച്ച തരത്തിലുള്ള താണ്. പിച്ചള ലോഹ നിർമ്മിതമായ വാൾ പഴക്കമുള്ള താണ്. എസ് ഐ കെ.രാജീവൻ സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാൾ കണ്ടെത്തിയ സംഭവത്തിൽ
കേസെടുത്തിട്ടുണ്ട്.
Reactions

Post a Comment

0 Comments