ബളാൽ പ്രസിഡണ്ട് മാത്രം ചുമതലയേറ്റെടുത്തില്ല.
ബിനോയ് ആന്റണിയെയാണ് പ്രസിഡണ്ടായി നിർദ്ദേശിച്ചിരുന്നത്.ചുമതലയേറ്റ മറ്റു പ്രസിഡണ്ടുമാർ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മേഖല ബ്ലോക്ക് പ്രസിഡണ്ട് ക്യാമ്പിൽ പങ്കെടുത്തു. എ ന്നാൽ
ബളാൽ പ്രതിനിധി
മാത്രം ക്യാമ്പിൽ പങ്കെടുക്കാൻ തയാറായില്ല.
പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ തന്നെ താല്പര്യമില്ലെന്ന് വിവിധ തലങ്ങളിലെ നേതാക്കളെ ബിനോയ് ആന്റണി അറിയിച്ചിരുന്നുവെന്നാണ് വിവരം.
ഇത് കണക്കിലെടുക്കാതെ ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ചുമതലയേൽക്കാൻ പാർട്ടി നിർബന്ധിച്ചിരുന്നുവെങ്കിലും ബിനോയ് തയ്യാറായില്ല. ഏ വിഭാഗം പ്രതിനിധിയായാണ് ബിനോയിയെ നിർദ്ദേശിച്ചിരുന്നത്. കോഴിക്കോട് നടന്ന ക്യാമ്പിൽ പങ്കെടുത്തില്ല
എന്നതുകൊണ്ട് ഇദ്ദേഹത്തെ ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും പകരം മധുസൂദനൻ ബാലൂരിന് ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെ ചുമതല നൽകിയതാ മി കെ.പി.സി.സി സംഘടന ചാർജ് ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
0 Comments