കാഞ്ഞങ്ങാട് :
മടിക്കൈ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച നാടൻ പഴ വിഭവ മേള ഏറെ ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തയിനം നാടൻ പഴങ്ങളെ പരിചയപ്പെടുന്നതിനും പുതുമയാർന്ന പഴ വിഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴ വിഭവ മേള മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് .പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ,വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ , പി.സത്യ , സീനിയർ അസിസ്റ്റന്റ് കെ.രേണുക, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.രാമചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാജൻ നന്ദി പറഞ്ഞു. വിവിധയിനം നാടൻ പഴങ്ങളുടെ നൂറിൽപരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. ചക്ക, മാങ്ങ, പപ്പായ, നേന്ത്രപ്പഴം, കൈതചക്ക, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, നെല്ലിക്ക, പീനട്ട്, നോനിപ്പഴം, ചാമ്പക്ക , റംബൂട്ടാൻ തുടങ്ങിയവ കൊണ്ട്
ചക്ക ഉണ്ണിയപ്പം
പഴം പൊരി
ചക്ക വട്ടയപ്പം
പഴം കുംസ്
ജ്യൂസുകൾ
പച്ചടികൾ
വിവിധരം ചിപ്സ്
ചക്ക പുഴുക്ക്
കസ്റ്റാർഡ്
പഴം പൊരികൾ
വിവിധ പഴ അച്ചാറുകൾ
ചക്ക ഇഡ്‌ഡലി
ചക്ക ഹലുവ
ചക്ക ലഡു
മാംഗോ പുഡ്‌ഡിംങ് ജാമുകൾ
കിഴങ്ങ് പൊരി
ചക്കവരട്ടി
പഴം നിറച്ചത്
പഴം കേക്ക്
പഴം ബോണ്ട
പഴം മൂട
ചക്കക്കറി
പഴ ലഡു
ചക്ക ഇഡ്ഢലി
ചക്കക്കുരു സ്ക്വാഷ്
ബനാനാ കേക്ക്
ഇങ്ങനെ വ്യത്യസ്തതയാർന്ന ഇനങ്ങളാണ് മേളയിൽ ഒരുക്കിയത്. തുടർന്ന് വിഭവങ്ങളുടെ പ്രദർശനവും നടന്നു.
0 Comments