കാസർകോട് :റോഡരികിൽ നിൽക്കുകയായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. കുമ്പള ബംബ്രാണയിലെ മൊയ്തീൻ കുഞ്ഞി 80 ആണ് മരിച്ചത്. ബന്തിയോട് ഇന്നുച്ചക്കാണ് അപകടം. റോഡിന്റെ കിഴക്ക് ഭാഗത്ത് നിൽക്കുകയായിരുന്ന
മൊയ്തീൻ കുഞ്ഞിയെ കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് കാരിയർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments