കയ്യൂർ :വീടിന്റെ വാതിൽ പൊളിച്ച് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. കയ്യൂർ ആലന്തട്ട കരുവളത്തെ പി.രാജീവന്റെ വീട്ടിലാണ് കവർച്ച. പിറക് വശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് കവർച്ച. അലമാരയിൽ ഉൾപെടെ സൂക്ഷിച്ചിരുന്ന മൂന്നേകാൽ പവൻ ആഭരണം നഷ്ടപ്പെട്ടു. പൂട്ടിക്കിടന്ന വീട്ടിലാണ് കവർച്ച നടന്നത്. ചീമേനി പൊലീസ് സ്ഥലത്തെത്തി.
0 Comments