വൈകീട്ട് കാഞ്ഞങ്ങാട് നടന്ന പരിപാടിക്ക് ശേഷം മാധ്യമ പ്രവർത്തകർ
ഇക്കാര്യത്തെ കുറിച്ച് ചോദ്യമുന്നയിച്ചു.
കോടതിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഷാജി കാഞ്ഞങ്ങാട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.മുസ് ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജിയുടെ മൂന്നാം ചരമ വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ഷാജി.
വിശ്വാസപരമായ കാര്യങ്ങളെ ആക്രമിച്ചാൽ എസ്എഫ്ഐ അല്ല അവരുടെ തമ്പുരാൻ വന്ന് പറഞ്ഞാലും കൂടെയുള്ള മക്കളെ വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു.എസ്എഫ്ഐ സ്കൂൾ അധ്യയനം തുടങ്ങുന്ന കാലത്ത് ഇറക്കിയ പോസ്റ്റർ തന്നെ മതം നിഷേധിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൂട്ടുന്നതായിരുന്നു എന്നും ഷാജി പറഞ്ഞു.സിപിഎമ്മിനും ബിജെപി ക്കും ഒരേ മനസ്സാണെന്ന് അദ്ദേഹം പറഞ്ഞു .
0 Comments