കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ
മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ . മുളിയാർ പഞ്ചായത്ത്മുസ്ലിം ലീഗ് മുൻ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55) ആണ് പിടിയിലുള്ളത്.
ആദൂർ പോലീസാണ്
അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ പ്രകാരം കഴിഞ്ഞ മാസമാണ്
കേസെടുത്തത്. കേ
സെടുത്തതിനെ തുടർന്ന്
ഒളിവിൽ പോവുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് പീഡനം . ക്രഷറിൽ കൊണ്ടുപോയി
14-കാരനെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
സംഭവത്തിൽ മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്ക്കു സമീപത്തെ തൈസീറിന് (29) എതിരേയും കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പോഷക സംഘടനകളുടെ ചുമതലയിൽ നിന്നും നീക്കിയിരുന്നു.
0 Comments