കാഞ്ഞങ്ങാട്:കുഞ്ഞിനെ മടിയിലിരുത്തി അപകടമുണ്ടാക്കും വിധം ഇന്നോവ കാറോടിച്ചയാൾ പൊലീസിനെ കണ്ട് വാഹനം നിർത്താതെ പോയി. വാഹനത്തെ പിന്തുടർന്ന് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ചയാൾ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ചീമേനി ചെമ്പ്രകാനത്താണ് സംഭവം ഇന്നോവ ഡ്രൈവറാണ് കുഞ്ഞിനെ മടിയിൽ ഇരുത്തി വാഹനമോടിച്ചത്. ചീമേനി എസ്.ഐ കെ. അജിതയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.പൊലീസിനെ കണ്ട് ഡ്രൈവർ വെള്ളച്ചാൽ ഭാഗത്തേക്ക് വെട്ടിച്ചു കടക്കുകയായിരുന്നു.എസ്ഐയും സംഘവും പിന്തുടർന്ന് ചന്തേരയിൽ വച്ച് വാഹനം പിടികൂടുകയായിരുന്നു.
0 Comments