Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡണ്ടിനെ ഉൾപ്പെടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി

കാത്തങ്ങാട് :കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡണ്ടിനെ ഉൾപ്പെടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രാവിലെ മുതൽ ഒരു മണിക്കൂറോളം കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു ഉപ
രോധം. പിരിഞ്ഞ് പോകാൻ തയാറാകാതെ വന്നതോടെയാണ് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസലിനെ ഉൾപെടെ ബലപ്രയോഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. സ്ത്രികൾ ഉൾപെടെ റോഡ് ഉപ
രോധത്തിനെത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി റോഡ് ഉപ
രോധ സമരം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു വഴി തടയൽ സമരം.
Reactions

Post a Comment

0 Comments