Ticker

6/recent/ticker-posts

പനി ബാധിച്ച് കണ്ണൂരിലും ഇടുക്കിയിലും കുട്ടികൾ മരിച്ചു

കണ്ണൂർ:കണ്ണൂരിലും∙ ഇടുക്കിയിലും  പനി ബാധിച്ച് കുട്ടികൾ മരിച്ചു. പാപ്പിനിശേരി മങ്കടവ് റാഫി–റഫ്സിയ ദമ്പതികളുടെ മകൾ ആയിഷ(4)
തൊടുപുഴ മണിയംകോട് രതീഷ്–പ്രീതി ദമ്പതികളുടെ മകൻ ആദിദേവ് (3) എന്നിവരാണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ആദിദേവ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ്   ആയിഷയുടെ മരണം.സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷത്തിലേറെയാണ്.
Reactions

Post a Comment

0 Comments