Ticker

6/recent/ticker-posts

നിർമ്മാണം നടക്കുന്ന വീടിന്റെ പരിസരത്ത് നിന്നും ബൈക്ക് കവർന്നു

കളനാട് :നിർമ്മാണം നടക്കുന്ന വീടിന് സമീപം നിർത്തിയിട്ട ബൈക്ക് കവർന്നു.നിർമ്മാണ തൊഴിലാളി കൂടിയായ തെക്കിൽ മണ്ഡലിപ്പാറ ഞാണിക്കൽ ഹൗസിലെ പി. സന്തോഷിന്റെ ബൈക്കാണ് കവർന്നത്. ശനിയാഴ്ച രാവിലെ പത്തരയ്ക്കും ഉച്ചയ്ക്ക് 1 .30 നു മിടയിലാണ് കവർന്നത്.നിർമ്മാണ പ്രവർത്തനം നടക്കുന്ന കളനാടിന് സമീപത്താണ് കെ.എൽ - 14 യു 1679 ബൈക്ക് നിർത്തിയിട്ടത്.സന്തോഷിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments