Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ കയ്യടക്കി തെരുവ് നായ്ക്കൾ 

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ കയ്യടക്കുന്നു. ഇതുമൂലം യാത്രക്കാർ വലിയ ഭീതിയിലാണ്. അമ്പതോളം വരുന്ന തെരുവ് നായ്ക്കൾ ആണ് രാത്രി സമയങ്ങളിൽ മുഴുവൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കഴിയുന്നത്. പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് പ്രധാനമായും നായ്ക്കൾ കൂട്ടത്തോടെ വസിക്കുന്നത്. പകൽ നേരങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കോട്ടച്ചേരി മത്സ്യ മാർക്കറ്റ് പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞ് റോഡരികിലെ മാലിന്യങ്ങൾ ഭക്ഷിച്ചു കഴിയുന്ന നായ്ക്കൾ രാത്രി സമയമാകുമ്പോഴാണ് കൂട്ടത്തോടെ പ്ലാറ്റ്
റ്റ്ഫോമുകൾ കയ്യേറുന്നത്. പടിഞ്ഞാറ് ഭാഗത്തുള്ള പ്ലാറ്റ്ഫോമുകൾ രാത്രിയായാൽ വിജനമാണ്. ഒറ്റപ്പെട്ടുവരുന്ന ആളുകൾ  ഭീതിയിലാണ് ഇവിടേക്ക് എത്തുന്നത്. രാത്രി ഒരു മണിക്കും രണ്ടുമണിക്കും പ്ലാറ്റ്ഫോമുകളിൽ എത്തുന്ന യാത്രക്കാർ  ആശങ്കയിലാണ്. രാത്രികാലങ്ങളിൽ  പട്ടികൾ ഓരിയിടുന്നതും കുരക്കുന്നതും നിത്യസംഭവമാണെന്ന് യാത്രക്കാർ പറയുന്നു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലും ടിക്കറ്റ് കൗണ്ടറിന് സമീപത്തും ഒന്നാം പ്ലാറ്റ്ഫോമിന്റെ സീറ്റിന് അരികിലും  തെരുവുനായ്ക്കൾ കിടന്നുറങ്ങുന്നതും പതിവ് കാഴ്ച .  രാത്രിയെന്നോ പകലെന്നോ ഇതിന് വ്യത്യാസമില്ല. പട്ടികളിൽ  പലതും അക്രമകാരികളായി മാറുന്നതായും യാത്രക്കാർ പറയുന്നു. കോട്ടച്ചേരി മത്സ്യ മാർക്കറ്റ് പരിസരവും തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്. രാത്രി സമയങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്ന യാത്രക്കാർ ഭീതിയിലാണ് .

പടം .കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറുഭാഗത്തുള്ള പ്ലാറ്റ്ഫോമിൽ കഴിഞ്ഞദിവസം രാത്രി ഒരു മണിക്ക് കാണപ്പെട്ട നായ്ക്കൾ . 2,കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ നായ്ക്കൾ .

Reactions

Post a Comment

0 Comments