Ticker

6/recent/ticker-posts

പൂച്ചക്കാട് നടു റോഡിൽഇന്നോവ മലക്കംമറിഞ്ഞത് നാല് തവണ സി.സി.ടി.വി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട് :
പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ
 കാർ അപകടത്തിൽ  ഒരാൾ മരിക്കാനിടയായ അപകടത്തി
ന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് 
ഹൊസങ്കടിയിലെ അബ്ദുള്ളയുടെ ഭാര്യ
നഫീസ (80)  മരിക്കാനിടയാക്കുകയുംഎട്ട് പേർക്ക് പരിക്കേറ്റ അപകടത്തി
ന്റെ സി.സി.ടി.വി ദൃശ്യമാണ് ലഭിച്ചത്. കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക്
പോവുകയായിരുന്നു ഇ
ന്നോവ കാർ. പൂച്ചക്കാട് തെക്ക് പുറം വളവിലെത്തിയ
പ്പോൾ എതിർ ദിശയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഒരു വലിയ വാഹനം പോകുന്നതും ഈ വാഹനത്തിന് മുന്നിൽ നിന്നും കാർ വശത്തേക്ക് വെട്ടിക്കുന്നതിനിടെ നാല് , അഞ്ച് തവണ ഇ
ന്നോവ നടുറോഡിൽ മലക്കംമറിഞ്ഞ് തൊട്ടടുത്ത വീടിന്റെ ഗേറ്റിന് മുന്നിലെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. അപകടത്തിൽ ഗുരുതരമായി
 പരിക്കേറ്റ
രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ബേക്കൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments