ഇ പ്ലാനറ്റ് ഓണം സമ്മാന പദ്ധതി കല്യാൺ റോഡിലെ വി.വി. ഇഷാന് ഇലക്ട്രിക് സ്കൂട്ടർ
June 24, 2023
കാഞ്ഞങ്ങാട് :ഇ പ്ലാനറ്റ് സംഘടിപ്പിച്ച ഓണം സമ്മാന പദ്ധതിയുടെ രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ അത്തിക്കോത്ത് കല്യാൺ റോഡ് സ്വദേശി ഇഷാൻ വി.വിക്ക് ലഭിച്ചു. ഇപ്ലാനറ്റിന്റെ കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.
സുജാത ഇലക്ട്രിക് സ്കൂട്ടർ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചടങ്ങിൽ BNI ബേക്കൽ പ്രസിഡണ്ട് കാർത്തിക് നാഗരാജ നായക്, ഇ പ്ലാനറ്റ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, അസ്കർ അലി, കാഞ്ഞങ്ങാട് ചെറുവത്തൂർ മാനേജർ രഹനാസ്, സജിത്ത് സന്നിഹിതരായി.
0 Comments