മേല്പറമ്പ :മേൽപ്പറമ്പിൽ നിന്നും മോഷ്ടിച്ച ബൈക്ക് കാഞ്ഞങ്ങാട്ട് പിടിയിൽ ട്രെയിനിൽ കയറി രക്ഷപ്പെട്ട പ്രതി കണ്ണൂരിൽ നിന്നും പിടികൂടി.
കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെയാണ് മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടിയത്.
കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജിന്റെ
KL 14 X 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്
ബ്രജരാജ് കട്ടക്കാൽ നൽകിയ പരാതിയിൽ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം വയർലെസ് വഴി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ CCTV കൾ പരിശോധിച്ചതിൽ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി ട്രാഫിക് എസ് ഐ ജയരാജൻ
കണ്ടെത്തി. ഉടൻ തന്നെ കണ്ണൂർ, കാസർകോട്
ഭാഗത്തെ റെയിൽവേ പോലീസിനെ വിവിരം അറിയിക്കുകയും കണ്ണൂരിൽ വെച്ച് സംശയിക്കുന്നയാ ളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തിച്ച് സി ഐ ടി ഉത്തംദാസ് എസ്ഐ ശരത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു.
മോട്ടോർ മെക്കാനിക്കായ
തൃശൂർ സ്വദേശി
അശ്വിൻ 24 പെരിഞ്ഞനം ആണ് അറസ്റ്റിലായത് .
പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ ബേക്കൽ സി.കെ. ഡിവൈഎസ്പി സുനിൽകുമാർ, മേല്പറമ്പ സിഐ ടി ഉത്തംദാസ് ബേക്കൽ സിഐ യു.പിവിപിൻ യു പി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ്കുമാർ, ജയരാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കർ, പ്രണവ് എന്നിവരും മേല്പറമ്പ ഹൊസ്ദുർഗ് ബേക്കൽ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിൽ ആണ് മണിക്കൂറുകൾക്കകം ബൈക്ക് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്.
പ്രതിയെ കസ്റ്റഡിൽ വാങ്ങി കൂടുതലായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന്
0 Comments