കാഞ്ഞങ്ങാട് :100 മീറ്റർ വരെ വൈദ്യുതി സൗജന്യമാക്കണം: ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡണ്ട് ആർ. ചന്ദ്രശേഖർ കാഞ്ഞങ്ങാട്ട് പറഞ്ഞു. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ പൊതുമേഖലയെ തകർക്കുന്നു. പ്ലാന്റേഷൻ മേഖലയ്ക് നാഥനില്ലാത്ത അവസ്ഥ. തൊഴിലാളി കൾക്ക് മിനിമം വേതനമില്ല. അത് കൊണ്ട് തന്നെ ഈ മേഖലകളിൽ തൊഴിലാളികളില്ലാതെയായി. കേരളത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ പാക്കേജ് വേണം. പരമ്പരാഗത തൊഴിലാളികളെ മിനിമം വേതനം കൊടുത്ത് സംരക്ഷിക്കണം. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു. തൊഴിലാളികൾക്ക് മിനിമം വേതനം 700 രൂപ ലഭ്യമാക്കണം. ഇത് സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഏക സിവിൽ കോഡ് ഭ്രാന്ത് പിടിച്ച കേന്ദ്ര സർക്കാർ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
0 Comments