കാഞ്ഞങ്ങാട്:ഐ.സി.ഡി.എസ് ശക്തിപ്പെടുത്തുക,അംഗൻവാടി ജീവനക്കാരെസർക്കാർ ജീവനക്കാരായി
അംഗീകരിക്കും വരെ മിനിമം വേദനം നൽകുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കറുത്ത വസ്ത്രം ധരിച്ച്അംഗൻവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു)പ്രതിഷേധ മാർച്ച്ധർണയും നടത്തി.
പ്രകടനം കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ചു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽനടത്തിയ ധർണ
സിഐടിയു ജില്ലാ പ്രസിഡണ്ട് പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്പി . വനജ അധ്യക്ഷത വഹിച്ചു.
എൻ ടി .ലക്ഷ്മി,കെ .വി .രാഘവൻ,,പി. വസന്തകുമാരി,,പി .പത്മിനി,വി. രാധാമണി, വി.സാവിത്രി സംസാരിച്ചു.
0 Comments