ഒടയംചാൽ : നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു. ഒടയംചാൽ മൂത്താടി ഹൗസിലെ ആർ. രഘു ( 55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.ഉടൻ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ കാരിയൻ്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ:പരേതയായ ജയശ്രീ. മക്കൾ: മഹേഷ്, രതീഷ്, രേഷ്മ, സുധീഷ്. മരുമക്കൾ: രജിത,രജനി, അനിൽ. സഹോദരങ്ങൾ: രാജു, രഞ്ജു.
0 Comments