കാഞ്ഞങ്ങാട്: നഗരത്തിൽ അവശ നിലയിൽ കണ്ട പടന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ഒഴിഞ്ഞ വളപ്പിലെ മുനീർ മൻസിലിൽ എം.സി ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ശരീഫ് (42 )ആണ് മരിച്ചത്. ഈ മാസം നാലിന് വൈകിട്ടാണ് ബസ് സ്റ്റാൻഡ് പരിസരത്ത് വീണു കിടക്കുന്നത് കണ്ടത്. ഇവിടെ
നിന്നും ആരോ ആംബുലൻസിൽ പരിയാരംമെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്.
0 Comments