രാജപുരം :പാണത്തൂർ പരിയാരം ടാങ്കർ ലോറി അപകടം നടന്ന സ്ഥലം ജില്ലാ കളക്ടർ കെ.ഇബശേഖർ സന്ദർശിച്ചു.പനത്തടി പഞ്ചായത്തിൽ നടന്ന ജന പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് ജില്ല കളക്ടർ പരിയാരത്തെത്തിയത്.ലോറി മറിഞ്ഞ് ഭാഗികമായി തകർന്ന വീട് ,ഡീസൽ കലർന്ന കിണറുകൾ,കൃഷി സ്ഥലങ്ങൾ തുടങ്ങിയവ കലക്ടർ നേരിൽ കണ്ടു.അപകട നടന്ന സ്ഥലത്ത് അടിയന്തിരമായി സുരക്ഷാ വേലികൾ നിർമ്മിക്കാൻ പൊതുമരാമത്ത് അധികൃതരോടും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ പോലീസ് അധികൃതരോടും ആവശൃപ്പെട്ടു.അപകടത്തിൻറ് വ്യാപ്തി വലുതായതിനാൽ അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തു സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.കിണറുകളിലെ വെള്ളം ശൂചികരിച്ച് ഉപയോഗ മാക്കുന്നത് വരെ പഞ്ചായത്തിനോട് ആവശൃത്തിന് കുടിവെള്ളം നല്കാനും കളക്ടർ നിർദേശിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, തഹസിൽദാർ പി.വി.മുരളി,ജനനം പ്രതിനിധികൾ, വില്ലേജ് ഓഫീസർ വിനോദ് ജോസ് ,രാജപുരം സി.ഐ കൃഷ്ണൻ കെ.കാളിദാസ് തുടങ്ങിയവർ കള്കടർക്കൊപ്പം ഉണ്ടായിരുന്നു.
0 Comments