Ticker

6/recent/ticker-posts

എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസുമായി സംഘർഷം ഡി.സി.സി. പ്രസിഡണ്ടിന് തലക്ക് ഗുരുതരപരിക്ക് , രണ്ട് പൊലീസുകാർക്ക് പരിക്ക്,ലാത്തിച്ചാർജ്ജ്

കാസർകോട് :എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസുമായി സംഘർഷം ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസലിന്
തലക്ക് സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കാസർകോട് എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനത്തിന് പിന്നാലെയാണ് സംഘർഷം. ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. രണ്ട്
പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസിനു നേരെ കല്ലേറ് നടന്നു. ഇതിലാണ് ഹോസ്ദുർഗ് സ്റ്റേഷനിലെ ജിതിനും നീലേശ്വരം സ്റ്റേഷനിലെ രാഹുലിനും പരിക്കേറ്റത്. പൊലീസ്
 ,ലാത്തിച്ചാർജ്ജ് നടത്തി.
 കെ.പി.സി.സി പ്രസിഡണ്ടിനെ കള്ളക്കേസിൽ കുടുക്കുന്നതായി ആരോപിച്ചായിരുന്നു മാർച്ച്.
Reactions

Post a Comment

0 Comments