Ticker

6/recent/ticker-posts

ആരോഗ്യ ഇൻഷൂറൻസ് പോളിസിയുടെ പേരിൽ തട്ടിപ്പ് രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ആരോഗ്യ ഇൻഷുറൻസ് പോളിസി ടോപ് അപ്പ് ചെയ്തു മകന്റെ ചികിത്സ ചെലവ് പോളിസി മുഖാന്തരം അവകാശപ്പെടാമെന്ന് പറഞ്ഞ് 29,000 രൂപ വാങ്ങി കബളിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വടക്കേ തൃക്കരിപ്പൂർ കാങ്കോൽക്കാരൻ ഹൗസിൽ കൃഷ്ണപ്രിയയുടെ പരാതിയിൽ കുമാർ ഷാനു എന്നയാൾക്കെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. കൃഷ്ണപ്രിയയുടെ ഭർത്താവ് ചന്ദ്രകാന്തിൽ നിന്നാണ് യുവാവ് പണം വാങ്ങിയത്. 
2022 ജൂൺ 16' 20 തീയതികളിലായാണ് പണം വാങ്ങിയത്. 
ഒരു വർഷം കഴിഞ്ഞിട്ടും പോളിസി ക്ലെയിം ചെയ്തു നൽകുകയോ വാങ്ങിയ തുക തിരിച്ച് നൽകാതിരിക്കുക ചെയ്തു വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments