Ticker

6/recent/ticker-posts

കത്രിക കഴുത്തിൽ കുത്തി പൊലീസ് സ്റ്റേഷനിൽ യുവാവ് കത്രിക കൊണ്ട് കഴുത്തിനുംകൈക്കും മുറിവേൽപ്പിച്ചു പൊലീസുകാർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കത്രിക 
കൊണ്ട് സ്വയം കുത്തി
 പൊലീസ് സ്റ്റേഷനിൽ യുവാവ്  കഴുത്തിനും
കൈക്കും മുറിവേൽപ്പിച്ചു
 രണ്ട് പൊലീസുകാർക്ക് പരിക്ക്. ഒരു
പൊലീസുകാരന് സാരമായി മുറിവേറ്റു.
സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട 14കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയതിന്  അറസ്റ്റ് ചെയ്ത്
 അമ്പലത്തറ സ്റ്റേഷനിലെത്തിച്ച യുവാവ് കത്രിക കൊണ്ട് കഴുത്തിന് സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.
തടയാൻ ചെന്ന പാറാവ് ഡ്യൂട്ടിയിലുണ്ടായ പൊലിസുകാരനുൾപ്പെടെ രണ്ടു പൊലിസുകാർക്ക് ആണ്പരുക്കേറ്റത്.
പൊലിസുകാരായ പ്രശാന്ത്, സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. 
നൂൽ കട്ട് ചെയ്യാൻ ഉപ
യോഗിക്കുന്ന കത്രികയുമായി യുവാവ് സ്റ്റേഷനിലെ മ
റ്റൊരു മുറിയിൽ ചാടി കയറിയാണ് കൃത്യം നടത്തിയത്. തടയാൻ ശ്രമിച്ചപ്പോഴാണ്
പൊലീസുകാർക്ക് പരിക്കേറ്റത്.
 ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സാദിഖ് (21) മുറിവേൽപ്പിച്ചത് . തട്ടിക്കൊണ്ടുപോയതിനും പോക്സോ കേസിലുമാണ് അറസ്റ്റ് ചെയ്തത്.  
യുവാവ് വിദ്യാർഥിനിയുമായി സ്നാപ്പ് ചാറ്റിൽ ബന്ധപ്പെട്ടു വരികയായിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ മുഹമ്മദ് സാദിഖിനെ റിമാൻഡ് ചെയ്തു. 
Reactions

Post a Comment

0 Comments