ഒരു വീട് പൂർണ്ണമായും അഞ്ചോളം വീടുകൾ ഭാഗികമായും നാശനഷ്ടത്തിനി രയായി. വീണ ചേരിയിലെ വി. നാരായണീ എന്നിവരുടെ വീട് ഭാഗ്യമായി തകർന്നു ആളപായം ഉണ്ടായില്ല. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷ ഉണ്ടായതെന്ന് നാരായണീ പറഞ്ഞു. ഗൃഹോപകരണങ്ങൾ, ടി.വി. മോട്ടോർ, ഫാൻ എന്നിവ കത്തി നശിച്ചു. 4 തെങ്ങുകൾക്കും ഇടിമിന്നലിൽ നഷ്ടം സംഭവിച്ചു. വി. ശൈലജയുടെ വീടിനും ഭാഗികമായി നാശനഷ്ടം ഉണ്ടായി. ഗൃഹോപകരണങ്ങൾ, ടി.വി,മോട്ടോർ,വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നിവയും വയറിങ് പൂർണമായും കത്തി നശിച്ചു. മോഹനന്റെ വീടിനും ഭാഗികമായി നാശ നഷ്ടം ഉണ്ടായി. വീട്ടിലെ ടിവി, ഫ്രിഡ്ജ്, മോട്ടോർ കൂടാതെ വയറിങ് പൂർണമായും കത്തി നശിച്ചു. വീണച്ചേരി വടക്കേവീട് തറവാട്ടിലും ഇടിമിന്നലിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീടിന് ഭാഗ്യമായി നാശനഷ്ടം ഉണ്ടായി. വയറിങ് പൂർണമായി കത്തി നശിച്ചു. ഫ്രിഡ്ജ്, ടിവി, മോട്ടോർ,ഫാനുകൾ എന്നിവയും കത്തി നഷ്ടപ്പെട്ടു. ബി. മറിയത്തിന്റെ വീടിനും നാശനഷ്ടം ഉണ്ടായി വീട്ടിലെ ഗൃഹോപകരണങ്ങൾ, ടിവി, ഫാൻ, മോട്ടോർ, വയറിങ്പൂർണ്ണമായും കത്തി നശിച്ചു.
സി.മറിയത്തിന്റെ വീടിനും നാശ നഷ്ടമുണ്ടായി. ടിവി, ഫാൻ, മോട്ടോർ എന്നിവയും വയറിങ് പൂർണമായി കത്തി നശിച്ചു.
ഫാത്തിമയുടെ വീട്ടിലെ വയറിങ്, മോട്ടോർ, ഫാൻ എന്നിവയും നശിച്ചവയിൽ ഉൾപ്പെടുന്നു. അബ്ദുൽ ഗഫൂർ, കുട്ടിയമ്മ, അനീസ്, അൻസാര, മുരളി, ബി. മൊയ്തു, പുഷ്പലത, ടി.ബി. നാരായണൻ, ടി. കൃഷ്ണൻ തുടങ്ങി കൂടുതൽ ആളുകളുടെ വീടുകൾ, ഗൃഹോപകരണങ്ങൾക് വയറിങ്ങുകൾ, ഫലവൃക്ഷങ്ങൾ എന്നിവയും നശിച്ചു
കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, വാർഡ് മെമ്പർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, വില്ലേജ് ഓഫീസർ പ്രദീപ് കുമാർ എസ്. കെ . പൊതുപ്രവർത്തകരായ വി. വി.തുളസി, ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങി വിവിധ ആളുകൾ സ്ഥലം സന്ദർശിച്ച് പ്രദേശവാസികൾക്ക് ആശ്വാസമേകി. നാശ നഷ്ടങ്ങളുടെ വിവരം ശേഖരിച്ച് സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നാശ നഷ്ടത്തിന് ഇരയായവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും എം.എൽ.എ ഇ.ചന്ദ്രശേഖരനും പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭയും വില്ലേജ് ഓഫീസർ എസ്. കെ. പ്രദീപ് കുമാറും പറഞ്ഞു.
0 Comments