പെരിയ: പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന
മാർച്ചിൽ ഡി.വൈ.എഫ്.ഐ പൊലീസുമായി സംഘർഷം. പ്രവർത്തകർ പഞ്ചായത്ത്
ഓഫീസിലേക്ക് ഇരച്ച് കയറി.
ഇല്ലത്തുംകടവ് പാലം അഴിമതി വിജിലൻസ് അന്വേഷിക്കുക, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക, പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ പെരിയ പഞ്ചായത്തിലേക്ക് നടത്തിയ യുവജന മാർച്ചിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരും
പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അപ്രതീക്ഷിതമായി പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചത് പൊലീസ് തുടക്കത്തിൽ ചെറുത്തു
മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ അമ്പലത്തറ ഇൻസ്പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസിനെ തള്ളി നീക്കി
പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ കയറി പ്രതിഷേധിച്ചു. ഇവരെ പിന്നീട് .
പൊലീസ് പുറത്തേക്ക് നീക്കി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് യുവജന മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു.അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു.ചാലിങ്കാൽ ഗ്രാന്മ ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച യുവജന മാർച്ചിലും തുടർന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന സമരത്തിലും നിരവധി പ്രവർത്തകർ പങ്കാളികളായി.
0 Comments