കാഞ്ഞങ്ങാട്:വീടിന്റെ തേപ്പ് ജോലിക്കിടെ ചാന്ത് സമീപത്തെ വീടിന് തെറിച്ച വിരോധത്തിന് ഗൃഹനാഥനെ കോൺക്രീറ്റ് കട്ട കൊണ്ടും ഇരുമ്പു കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം
ഹോസ്ദുർഗ് കാരാട്ട് വയലിലാണ് സംഭവം.വിനായക തീയേറ്ററിനു സമീപത്തെ ലക്ഷ്മി നിവാസിൽ ഗണേഷ് ഭണ്ഡാർക്കർ ( 62 )ക്കാണ് പരിക്കേറ്റത്. കോൺക്രീറ്റ് കട്ട കൊണ്ട് തലയ്ക്കും ഇരുമ്പ് ദണ്ഡ് കൊണ്ട് ചുമലിലും അടിച്ചു പരിക്കേൽക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാരാട്ടുവയലിലെ ആനന്ദ നായക്കിനെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.ഗണേഷ് ഭണ്ഡാർക്കരുടെ വീട് തേപ്പ് ജോലിക്കിടെ ആനന്ദ് നായക്കിൻ്റെ വീടിന് ചാന്ത് തെറിച്ചു വെന്ന വിരോധത്തിനാണ് അക്രമം.
0 Comments