ചെറുവത്തൂർ:പനിയെ തുടർന്ന് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.
ഉദിനൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥി കൊയോങ്കരയിലെ എം വി അനന്തസൂര്യ (14) ആണ് തലച്ചോറിലെ അണുബാധയെത്തുടർന്ന് മരിച്ചത്. ഇന്ന് രാവിലെ ഉദിനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സമുദായ സ്മശാനത്തിൽ.എം വി സതീശന്റെയും രമ്യയുടെയും മകനാണ്.സഹോദരി: അനന്തഗംഗ.
0 Comments