രാജപുരം: അമ്പലത്തറ, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും രണ്ടുപേരെ കാണാതായി. കോടോത്ത് ഉദയപുരത്തെ ഗോവിന്ദൻ (67) ചിറ്റാരിക്കൽ നല്ലോം പുഴയിലെ ജിൻസ് തോമസ് ( 36) എന്നിവരെയാണ് കാണാതായത്. ഗോവിന്ദനെ 21ന് രാവിലെ 8 മുതൽ കാണാതാവുകയായിരുന്നു. വൈകിട്ട് ഏഴിന് കാഞ്ഞങ്ങാട് നഗരത്തിൽ കണ്ടവരുണ്ട്.പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.വീട്ടുകാരുടെ പരാതിയിൽ പരാതിയിൽ പൊലീസ് കേസെടുത്തു.ചിറ്റാരിക്കൽ സ്റ്റേഷൻ പരിധി ലെ ജീൻസ് തോമസിനെ 17 മുതലാണ് കാണാതായത്.ഫെഡറൽ ,ബാങ്കിന്റെ ആലുവ ഹെഡ് ഓഫീസിലേക്ക് പോകുന്നുവെന്ന് പറഞ്ഞു പോയതായിരുന്നു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments