Ticker

6/recent/ticker-posts

സമ്മാന പെരുമഴയുമായി കാഞ്ഞങ്ങാട് നഗരസഭ കേരളോൽസവം കായിക മൽസരങ്ങൾ

കാഞ്ഞങ്ങാട്:നിറഞ്ഞ സദസ്. കാണികളുടെ പ്രോത്സാഹനത്തിൽ ഓരോ കായിക മത്സരത്തിലും ആവേശത്തോടെ മത്സരിക്കുന്ന കായികതാരങ്ങൾ .
വിജയികൾക്ക് ഉടൻ സമ്മാനങ്ങൾ നൽകുന്ന സംഘാടകർ . പങ്കാളിത്തം കൊണ്ടും സമ്മാന പെരുമഴയിലും മാതൃകയാവുകയാണ് കാഞ്ഞങ്ങാട് നഗരസഭാ 2023 വർഷത്തെ കേരളോത്സവം. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് അവസരം നൽകുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന കേരളോത്സവം ഒരോ മത്സരവും മികച്ച രീതിയിൽ നടത്തുകയാണ് കാഞ്ഞങ്ങാട് നഗരസഭ.
കഴിഞ്ഞ ദിവസം ബല്ല ഈസ്റ്റ് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽനടന്ന അത് ലറ്റിക്സ് മത്സരങ്ങളിലെ  25 ഇനങ്ങളിൽ 250 ആളുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ വിജയികളായ 90 ആളുകൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി. വിജയികൾക്ക് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത സമ്മാനങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, കൗൺസിലർമാരയ ടി.വി.സുജിത്ത് കുമാർ, സുശീല, ലൈബ്രേറിയൻ പി.വി.രഘുനാഥൻ, നഗരസഭാ യൂത്ത് കോഡിനേറ്റർ വൈശാഖ് ശോഭനൻഎന്നിവർ സംസാരിച്ചു. 
മികച്ച പങ്കാളിത്തത്തിൽ കമ്പവലി, കബഡി, ഫുട്ബോൾ, നീന്തൽ, പഞ്ചവസ്തി തുടങ്ങിയ മത്സരങ്ങൾനടന്നു.
29-ന് കലാ മത്സരങ്ങളോടെ ഇത്തവണത്തെ നഗരസഭയ കേരളോത്സവം സമാപിക്കും.
Reactions

Post a Comment

0 Comments