വെള്ളരിക്കുണ്ട് :മദ്യലഹരിയിൽ വീട്ടിൽ ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്ത അമ്മയ്ക്ക് നേരെ മകന്റെ അക്രമ പരമ്പര.മാലോം കാര്യോട്ട് ചാലിൽ 63കാരിക്ക് നേരെയാണ് അക്രമം.കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകൻ തെറിയ ഭിഷേകം നടത്തി. മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുന്നതിനിടെ നിലത്തു തള്ളിയിട്ടു. വീഴ്ചയിൽ തലയ്ക്കും ഇടതു കൈക്കും പരിക്കുണ്ട്.രണ്ടുദിവസം മുമ്പ് ഹെൽമറ്റ് കൊണ്ടും അടിച്ചും പരിക്കേൽപ്പിച്ചിരുന്നു.അതിനു തലേന്നാൾ കാലുകൊണ്ട് തൊഴിച്ചിട്ട് പപ്പായ കൊണ്ട് തലക്കെറിഞ്ഞു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.അമ്മയുടെ പരാതിയിൽ മകനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments