Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനെതിരെ നരഹത്യാ ശ്രമത്തിന് പൊലീസ് കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുല്ലക്കെതിരെ നരഹത്യാശ്രമത്തിന് കേസ് 
ഹോസ്ദുർഗ് പൊ
ലീസാണ് കേസെടുത്തത് .അജാനൂർ കൊളവയിലെ ഷാഹുൽ ഹമീദിനെ 32 ആക്രമിച്ചതിനാണ് വൈസ് ചെയർമാന് എതിരെ ഐ.പി.സി 308, 324 വകുപ്പുകൾ പ്രകാരം
കേസെടുത്തിട്ടുള്ളത് .ബില്‍ടെക് അബ്ദുല്ലയുടെ മകളുടെ മുൻ ഭർത്താവാണ് കേസിലെ പരാതിക്കാരനായ യുവാവ്. കണിച്ചിറയിൽ നിന്നും ജോലികഴിഞ്ഞ് കൊളവയലിലെ വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുന്നതിനിടെ പടന്നക്കാട് വെച്ച് അബ്ദുള്ള തടഞ്ഞു നിർത്തി തലക്കടിക്കാൻ
 ശ്രമിച്ചെന്നും ഒഴിഞ്ഞുമാറിയില്ലെങ്കിൽ മരണംവരെ സംഭവിക്കുമായിരുന്നു എന്നുമാണ് കേസ്. ഇന്നലെ വൈകിട്ട് ആണ് സംഭവം.
ബിൽട്ടെക് അബ്ദുള്ളയെ ആക്രമിച്ച് ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് ഷാഹുൽ ഹമീദിനെതിരെയുംനേരെത്തെ
  കേസെടുത്തിരുന്നു .ബില്‍ ടെക്കിന്റെ മകളും ഷാഹുൽഹമീദും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമായത്.

Reactions

Post a Comment

0 Comments