Ticker

6/recent/ticker-posts

ജില്ലാശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനികളോട് അപമര്യാദ കാണിച്ച ഡോക്ടർക്കെതിരെ നടപടിയില്ല 20ന് ഡി.എം.ഒ ഓഫീസ് മാർച്ച്

കാഞ്ഞങ്ങാട് :
ജില്ലാ ആശുപത്രിയിലെ ഡോ വി അഭിലാഷ് ​ഗവ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും കർശന നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക്. കേരള ​ഗവ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പകൽ 11ന് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ചിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം  ഡോ വി അഭിലാഷിനെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ നഴ്സിംഗ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസുകൾ റജിസ്ട്രർ ചെയ്തിരുന്നു. പിന്നാലെ ജില്ലാ ശുപത്രിയിൽ നിന്നും സ്ഥലം മാറ്റിയതല്ലാതെ മറ്റ് നടപടികൾ സ്വീകരിച്ചില്ലെന്ന് നഴ്സിംഗ് വിദ്യാർത്ഥികൾ അറിയിച്ചു.
Reactions

Post a Comment

0 Comments