Ticker

6/recent/ticker-posts

ഹോസ്ദുർഗ് സബ് ജില്ലാ കലോൽസവത്തിന് നൂറ് ഓളം ഓല ക്കൊട്ടകൾ, റജിസ്ട്രേഷൻ ആരംഭിച്ചു

നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവത്തിൻ്റെ രജിസ്ട്രേഷന് തുടക്കമായി. 13മുതൽ 17 വരെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്റി സ്കൂൾ ആണ് കലോത്സവത്തിന് ആതിഥ്യമരുളുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും.12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും.
    ഇരുനൂറോളം കുട്ടികൾ അപ്പീലിലൂടെ മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.13, 14 തീയ്യതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും.15, 16, 17 തീയ്യതികളിലാണ് സ്റ്റേജിന മത്സരങ്ങൾ നടക്കുക.രജിസ്ട്രേഷൻ ഇന്ന് പൂർത്തിയാകും.

നീലേശ്വരം: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ കലോത്സവത്തിൽ ഓലക്കൊട്ടകൾ  സ്ഥാനം പിടിക്കും. ഇതിനായി ഓലമെടയൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമാകും. കുടുംബശ്രീ, ഹരിതകർമസേന, പി.ടി.എ എന്നിവ നേതൃത്വം നൽകും.പാരമ്പര്യ കർഷകൻ കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
Reactions

Post a Comment

0 Comments