മേൽപ്പറമ്പ:
കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ . സ്വകാര്യ സ്കൂൾ അധ്യാപകൻ
ബാര എരോൽ ജുമാ മസ്ജി
ദിന് സമീപത്തെ
സഫ്‌വാൻ 29 ആണ് അറസ്റ്റിലായത് . ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനു മാണ് പ്രതിയെ മേല്പറമ്പ
പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്തംബർ 15 ന് ആയിരുന്നു കേസിനാസ്പദമായാ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനത്തെ റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തിനെയും കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് അധ്യാപക
ന്റെ അറസ്റ്റുണ്ടായത്.
അരമങ്ങാനത്തെ വീട്ടിൽ നിന്നും പുലർച്ചെമുതൽ കാണാതായതിനെ തു
ടർന്ന് നടത്തിയതിരച്ചിലിലിലാണ് യുവതിയും മകളും കിണറിൽ മരിച്ച് കിടക്കുന്നതായി കാണുന്നത്.
യുവതിയുടെ പിതാവ് അബ്ദുൾ റഹ്മാൻ മേല്പറമ്പ
പൊലീസിൽ പരാതി നല്കിയിരുന്നു
അന്വേഷണം നടത്തവെ യുവതിയുടെയും മകളുടെയും മൃതദേഹങ്ങൾ തൊട്ടടുത്ത കിണറിൽ
കണ്ടെത്തി.
ഫയർ ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പിന്നീട്
പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഭർതൃമതിയായ യുവതി ഒമ്പത് വർഷക്കാലമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാ
പകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ അധ്യാപകൻ മറ്റൊരു
സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇത് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്ന് ബന്ധുക്കൾ
പൊലീസിന് വിവരം നൽകിയിരുന്നു.
രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ
പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തര മലബാറിനോട് പൊലീസ് പറഞ്ഞു. യുവാവിനെതിരെ കേസിലെ തെളിവുകൾ നശിപ്പിച്ചതിന്
പൊലീസ്കോടതിക്ക് റിപ്പോർട്ട് നൽകി.
മൊഴി എടുക്കുന്നതിനായി ബുധനാഴ്ച
സ്റ്റേഷനിലേക്ക് വിളിപ്പിച്ച അധ്യാ
പകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ്
അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.
കേസന്വേഷണ സംഘത്തിൽ സി.ഐ ഉത്തംദാസിനോടൊപ്പം എസ്ഐ വി.കെ. വിജയൻ സീനിയർ സിവിൽ
പൊലീസുകാരായ പ്രദീപ്കുമാർ, വി.സീമ , പ്രശാന്തിനി എന്നിവരുമുണ്ടായിരുന്നു.
0 Comments