Ticker

6/recent/ticker-posts

കാസർകോട്ട് മൂന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ അറസ്റ്റിൽ

കാസർകോട് : മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് എത്തിയതിന്
  പിന്നാലെ പ്രതിഷേധവുമായി രംഗത്ത് വന്ന  മൂന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ കാസർകോട്അറസ്റ്റിൽ . പഴയ ബസ് സ്റ്റാന്റ് പുലിക്കുന്ന് ജംഗ്ഷനിൽ സംഘടിച്ച ഐ.എൻ.ടി.യു.സി യൂണിയനിൽ പെട്ട
കെ.എസ്.ആർ.ടി.സി തൊഴിലാളികളെയാണ് ഇന്നുച്ചക്ക് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസ് മഞ്ചേശ്വരത്ത് ഉദ്ഘാടനം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായ തിനെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച വരാണ് കസ്റ്റഡിയിലായത്. പാടിച്ചാലിലെ ബിജു ജോൺ 47, മണ്ഡപത്തെ സി. അനിൽ കുമാർ 49 , ചുള്ളിക്കര പടി മരുതിലെ വിനോദ് ജോസഫ് 48 എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments