കാഞ്ഞങ്ങാട് :പള്ളിക്കരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കൊട്ടിലങ്ങാട് ചാലിയൻ വളപ്പിൽ സുധാകരനെ 33 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാത്രിയോടെയാണ് കണ്ടത്. പള്ളിക്കര ഓവർ ബ്രിഡ്ജിന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ മോട്ടോർ
ബൈക്കും താ
ക്കോലും റോഡരികിൽ നിർത്തിയിട്ട നിലയിൽ കാണപ്പെട്ടു. പാളം മുറിച്ച് കടക്കവെട്രെയിൻ തട്ടിയെന്നാണ് കരുതുന്നത്.
ഇലക്ട്രിക്തൊഴിലാളിയാണ്. അമ്പൂഞ്ഞി യുടെ മകൻ.അമ്മ-രാധാമണി.സഹോദരൻ :സുധീർ ,
0 Comments