കുറ്റിക്കോൽ: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ വൈകുന്നേരം പള്ളത്തിങ്കാലിലാണ് അപകടം. ബംഗ്ള ളുരുദാസറഹള്ളി ബ്ലൂജെ ആസ്റ്റിൻ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന വി. മഞ്ജുനാഥനാണ് പരിക്കേറ്റത്.സുഹൃത്തും ബംഗളൂരു രാജാജി നഗർ സ്വദേശിയുമായ മധുക്കർ (49 )ആണ് ബൈക്കോടിച്ചത്.ഇരുവരും കുറ്റിക്കോൽ ഭാഗത്തുനിന്ന് കുണ്ടംകുഴിയിലേക്ക് പോവുകയായിരുന്നു.എതിർ ദിശയിൽ നിന്നും ടിപ്പറിനെ മറികടന്ന് വന്ന ബൈക്കാണ് ഇവരുടെ ബൈക്കിലി ടിച്ചത്.മഞ്ജുനാഥിൻ്റെ പരാതിയിൽ മധുകാരനെതിരെ ബേഡകം പാെലീസ് കേസെടുത്തു.
0 Comments