Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എസ്.ഐ യെ കയ്യേറ്റം ചെയ്യാൻ ശ്രമം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ജില്ലാശുപത്രിയിൽ ബേഡകം എസ്.ഐ  പ്രദീഷിനെകയ്യേറ്റം ചെയ്യാൻ ശ്രമം. മദ്യ ലഹരിയിൽ വാഹന
മോടിച്ച് പിടിയിലായ പ്രതിയുമായി ബേഡകം ഇൻസ്പെക്ടർ ദാമോദരനൊപ്പം ജില്ലാശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ച
പ്പോഴാണ് യുവാവ് കയ്യേറ്റത്തിന് ശ്രമിച്ചത്. ആശുപത്രിയിൽ വെച്ച് എസ്.ഐ പിടിച്ച് തള്ളുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിവേടകം സ്വദേശി നോബിൻ അഗസ്റ്റിനെ 31 കേസെടുത്ത് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് കുറ്റിക്കോൽ ചാടകത്ത് വെച്ചാണ് യുവാവ് മദ്യ ലഹരിയിൽ സ്കൂട്ടർ ഓടിച്ച് പിടിയിലായത് . സ്റ്റേഷനിൽ വെച്ചും നോബിൻ എസ്.ഐയെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതായി പൊലീസ് പറയുന്നു.
Reactions

Post a Comment

0 Comments