Ticker

6/recent/ticker-posts

യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് വയോധികയ്ക്ക് സാരമായിപരിക്കേറ്റു. കഴിഞ്ഞദിവസം മഡിയൻ കേരള  ഗ്രാമീണ ബാങ്കിന് മുൻവശത്താണ് അപകടം. ചിത്താരി കല്ലിങ്കാൽ പാടിയിൽ ഹൗസിൽ അമ്മിണി ( 70 )യ്ക്കാണ് പരിക്കേറ്റത്.കാലെല്ല് പൊട്ടിയിട്ടുണ്ട്.കാസർകോട് ഭാഗത്തുനിന്നു വന്ന സ്കൂട്ടറാണ് ഇടിച്ചത്. സ്കൂട്ടർ ഓടിച്ച യുവതിക്കെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments